2012, ജനുവരി 25, ബുധനാഴ്‌ച

January -26.. റിപ്പബ്ലിക് ദിനം ..

'  ' വന്ദേ മാതരം ..  വന്ദേ മാതരം ....
     സുജലാം സുഫലാം  മലയജശീതളാം ..
        സസ്യശ്യാമളാം മാതരം ..
            വന്ദേ മാതരം ..''

പ്രിയ കൂട്ടുകാരെ, ഇന്ന് ജനുവരി 26 ..നമ്മുടെ രാജ്യം റിപ്പബ്ലിക് ആയതിന്റെ ഓര്‍മക്കായ് ആഘോഷിക്കുന്ന സുദിനം ..അപ്പോള്‍ പ്രിയപ്പെട്ടവര്‍ക്കായ് ഒരു നോട്ട് എഴുതിയാലോ എന്ന് ആലോചിച്ചു ..അതിനാല്‍ അല്പം ചരിത്രം പറയാം അല്ലെ..?

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓർമ്മക്കായിജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്..
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ.രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.






ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന്സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു...എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്...ഇപ്പോഴത്തെ അതിഥി ആരാണെന്ന് അറിയാത്തത് കൊണ്ട് പറയുന്നില്ല കേട്ടോ..കഴിഞ്ഞ വര്‍ഷം കൊറിയയുടെ  രാഷ്ട്ര തലവന്‍ ലീ മീയുംഗ് ബാക്ക് ആയിരുന്നു ..    ഇപ്പോഴത്തെ  അതിഥി  ആരെന്നു നമുക്ക് ദൃശ്യമാധ്യമങ്ങള്‍ മുഖേനെ നേരില്‍ കാണാമല്ലോ ..അതിനാല്‍ ..തല്‍ക്കാലം പാവം പ്രവാസി ചുരുക്കട്ടെ ..നാം ഓരോ ഭാരതീയര്‍ക്കും അഭാമാനിക്കം ഇന്ത്യക്കാരായ്‌ ഈ മണ്ണില്‍ പിറന്നു വീണതിന്..നമ്മുടെ രാജ്യത്തിന്റെ അഘണ്ടതയില്‍ നമുക്ക് പുളകം കൊള്ളാം ..അഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ നാം സ്വായത്തമാക്കിയ നമ്മുടെ പ്രതിന്ജയുടെ  പ്രസക്ത ഭാഗങ്ങള്‍  നമുക്ക് ഏറ്റു ചൊല്ലാം ..ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ..ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ..ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ..എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ട്‌  ജാതി മത പ്രാദേശിക ചിന്തകള്‍ക്കതീതമായി  നമ്മുടെ രാജ്യത്തെ നമുക്ക് സ്നേഹിക്കാം ..ജയ് ഹിന്ദ്‌ ..എല്ലാ കൂട്ടുകാര്‍ക്കും  ഈ പാവം പാവം പ്രവാസിയുടെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിന ആശംസകള്‍ ..!!!